ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കൂപ്പുകുത്തി ഓഹരി വിപണി

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് വന്‍ ഇടിവ്. ഇന്ത്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്നാണ് ഇടിവ് സംഭവിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ഇന്ന് 450 പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 150 പോയിന്റ് ഇടിഞ്ഞ് 10,730 ലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ എന്ന ആശങ്കയാണ് ഓഹരി വിപണിയില്‍ ഇടിവിന് കാരണമായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിഫ്റ്റിയില്‍ വേദാന്ത, ഹിന്താല്‍ക്കോ, യെസ് ബാങ്ക്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലും വിനിമയ വിപണിയില്‍ ഇടിവുണ്ടായി. രൂപയുടെ മൂല്യത്തില്‍ ഡോളറിനെതിരെ 33 പൈസയുടെ ഇടിവാണുണ്ടായത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡോളറിനെതിരെ രൂപയുടെ മൂല്യം 71.30 എ

Top