വ്യോമസേനയുടെ മിഗ് 29 ജെറ്റ് വിമാനം തകര്‍ന്നുവീണു; പൈലറ്റ് രക്ഷപെട്ടു

ഛണ്ഡീഗഡ്: വ്യോമസേനയുടെ മിഗ് 29 ജെറ്റ് വിമാനം തകര്‍ന്നുവീണു. പൈലറ്റ് സാഹസികമായി രക്ഷപ്പെട്ടു. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ പരിശീലന പറക്കലിനിടെ ചുഹാന്‍പുരിലെ കൃഷിയിടത്തിലേക്ക് ജെറ്റ് വിമാനം തകര്‍ന്നുവീഴുകയായിരുന്നു.
ജലന്ധര്‍ എയര്‍ ബേസില്‍ നിന്നും രാവിലെ 10.30 ഓടെ പരിശീലനത്തിനായി പറന്നുയര്‍ന്ന മിഗ് വിമാനമാണ് തകര്‍ന്നത്.

വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയ പൈലറ്റിനെ വ്യോമസേനാ ഹെലികോപ്ടറിലെത്തി രക്ഷപ്പെടുത്തി.

വിമാനം വീണത് ജനവാസ മേഖലയില്‍ അല്ലാത്തതിനാല്‍ മറ്റ് അപായങ്ങളില്ലെന്നും സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്നും വ്യോമസേന അധികൃതര്‍ അറിയിച്ചു.

Top