ഇന്ത്യന്‍ വ്യോമ, നാവിക, കരസേനകളെയും രക്ഷാപ്രവര്‍ത്തകരെയും അഭിനന്ദിച്ച് സച്ചിന്‍

sachin tendulkar

ന്യൂഡല്‍ഹി: പ്രളയത്തെ നേരിടുന്ന കേരള ജനതയ്ക്ക് ആശ്വാസവുമായി ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും. രക്ഷാപ്രവര്‍ത്തകരോട് അങ്ങേയറ്റത്തെ ആദരവും ആരാധനയും തോന്നുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ വ്യോമ, നാവിക, കരസേനകളെയും കേരളത്തിലെ മറ്റ് രക്ഷാപ്രവര്‍ത്തകരെയും അഭിനന്ദിച്ച് ട്വിറ്ററിലിട്ട കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിങ്ങളുടെ ധൈര്യവും കരുണയും പ്രചോദനമാണ്, ദൈവം രക്ഷിക്കട്ടെ എന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രാര്‍ഥനകള്‍ നല്ലതാണെന്നും, എന്നാല്‍ ഈ നിമിഷം വേണ്ടത് കഴിയുന്നത്ര സഹായം ചെയ്യുക എന്നതാണെന്നും കേരളത്തിനൊപ്പം എല്ലാവരും നില്‍ക്കണമെന്നും നേരത്തെ സച്ചിന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. ചെറുതും വലുതുമായ സംഭാവനകള്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും സച്ചിന്‍ അഭ്യര്‍ഥിച്ചിരുന്നു.

Top