മിഗ് 21 വിമാനം രാജസ്ഥാനില്‍ തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാർ മരിച്ചു

ജയ്പുർ: ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 വിമാനം രാജസ്ഥാനിൽ തകർന്നു വീണു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവമെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. രാത്രി ഒമ്പത് മണിയോടെയാണ് വിമാനം തകർന്ന് വീണത്. ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അരകിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

വിവരമറിഞ്ഞ് പ്രദേശത്തെ ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും വ്യോമസേനാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ത്യ ടുഡേ റിപ്പോർട്ട് പ്രകാരം രണ്ട് പൈലറ്റുകളാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ബൈതു മേഖലയിൽ ഒരു യാത്രയിക്കിടെയാണ് ദാരുണ സംഭവം. വിമാനം തകർന്നതിൻറെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Top