ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇനി പുതിയ പതാക; പുതിയത് തയ്യാറാക്കിയത് 72 വര്‍ഷത്തിന് ശേഷം

ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇനി പുതിയ പതാക. വ്യോമ സേന ദിനമായ ഇന്ന് പുതിയ പതാക പുറത്തിറക്കി. പ്രയാഗ് രാജില്‍ നടക്കുന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാണ് പുതിയ പതാക പുറത്തിറക്കിയത്. രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും പ്രതിരോധിക്കാന്‍ വ്യോമസേന സജ്ജമെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി പറഞ്ഞു.

മാറ്റത്തിന്റെ പാതയിലാണ് സേന. ആധുനികവല്‍ക്കരണം സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയില്‍ വേഗത്തില്‍ മുന്നേറ്റം നടക്കുന്നു.വനിത അഗ്‌നിവീര്‍കളെ അടക്കം സേനയുടെ ഭാഗമാക്കി. പുതിയ കാലത്തിനൊപ്പം സേനയും മാറുകയാണെന്നും വ്യോമസേന മേധാവി പറഞ്ഞു. 72 വര്‍ഷത്തിന് ശേഷമാണ് വ്യോമസേനക്ക് പുതിയ പതാക തയ്യാറാക്കിയത്.

Top