മള്‍ട്ടിപ്ലെയര്‍ മോഡ് പുറത്തിറക്കി; കൂടുതല്‍ മികച്ചതാക്കി എയര്‍ഫോഴ്‌സ് ഗെയിം

ഗസ്റ്റിലാണ് ഇന്ത്യന്‍ വ്യോമസേന ആദ്യ വീഡിയോ ഗെയിമായ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പുറത്തിറക്കിയത്. ഈ വീഡിയോ ഗെയിം സിംഗിള്‍ മള്‍ട്ടിപ്ലെയര്‍ മോഡുമായിട്ടാണ് ആദ്യം പുറത്തിറക്കിയത്. ഇപ്പോള്‍ ഈ ഗെയിമില്‍ വ്യോമസേനയുടെ ഗെയിം വിഭാഗം മള്‍ട്ടിപ്ലെയര്‍ മോഡും പുറത്തിറക്കിയിരിക്കുകയാണ്. പുതിയ അപ്ഡഷനിലൂടെ ഇനി കളിക്കാര്‍ക്ക് ടീമുകളെ സൃഷ്ടിച്ച് മള്‍ട്ടിപ്ലെയര്‍ മോഡില്‍ കളിക്കാന്‍ സാധിക്കും.

ഇന്ത്യന്‍ വ്യോമസേന നടത്തിയ ബാലകോട്ട് വ്യോമാക്രമണത്തിലെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനാണ് ഗെയിമിലെ നായകന്‍. ഗെയിമിന്റെ മള്‍ട്ടിപ്ലെയര്‍ മോഡുള്ള അപ്‌ഡേറ്റായ ‘ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എ കട്ട് എബോ’ എയര്‍ സ്റ്റാഫ് വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ ഹര്‍ജിത് സിംഗ് അറോറയാണ് പുറത്തിറക്കിയത്.

ആന്‍ഡ്രോയിഡ് ഐഒഎസ് സ്മാര്‍ട്ട്ഫോണുകളില്‍ ഈ വീഡിയോ ഗെയിം പ്ലേ ചെയ്യാന്‍ കഴിയും. ഗെയിമിലൂടെ തേജസ്, റാഫേല്‍ മിറേജ് -2000, Su 30 തുടങ്ങിയ ഇന്ത്യന്‍ വ്യോമസേനയില്‍ നിലവിലുള്ള യുദ്ധ വിമാനങ്ങള്‍ കളിക്കാര്‍ക്ക് തിരഞ്ഞെടുക്കാം.

ഈ ഗെയിമിലൂടെ വ്യോമസേനയില്‍ (ഇന്ത്യന്‍ വ്യോമസേന) താല്‍പ്പര്യമുള്ള യുവാക്കള്‍ക്ക് സ്വയം വ്യോമസേന യുദ്ധവിമാനങ്ങളിലെ പോരാളികളായി മാറാം. ഇതുകൂടാതെ ഗെയിം കളിക്കുന്നവര്‍ക്ക് എയര്‍ഫോഴ്‌സ് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാനും സാധിക്കും.

ഈ ഗെയിമിന്റെ ട്രെയിനിങ് സെഷനില്‍ വിമാനവും വെപ്പണും കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും തന്ത്രങ്ങളെ കുറിച്ചും കളിക്കാര്‍ക്ക് ധാരണ നല്‍കും.

ഇന്ത്യന്‍ വ്യോമസേന തന്നെ പുറത്തിറക്കിയിരിക്കുന്ന ഗെയിം മികച്ച എയര്‍ഫോഴ്‌സ് ഗെയിമുകളില്‍ ഒന്നായി തന്നെയാണ് വിലയിരുത്തുന്നത്. ഗെയിമിലൂടെ എയര്‍ഫോഴ്‌സിലേക്ക് യുവാക്കളെ ആകര്‍ഷിക്കുക എന്നത് കൂടി സേനയുടെ ലക്ഷ്യമാണ്. രാജ്യത്തിന്റെ ഹീറോ ആയി മാറിയ അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന വ്യോമസേന പൈലറ്റ് നായകനാകുന്നതോടെ ഗെയിമിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് വ്യോമസേന കരുതുന്നത്.

Top