ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്ന് 89-ാം പിറന്നാള്‍, വമ്പന്‍ ആഘോഷങ്ങളൊരുക്കി രാജ്യം !

ന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്ന് 89-ാം പിറന്നാള്‍. വിപുലമായ പരിപാടികളോടെ രാജ്യം വായുസേനാ ദിനം ആഘോഷിക്കും. രാജ്യത്തിന് സുരക്ഷ ഒരുക്കുന്ന ഇന്ത്യന്‍ വായുസേന ഏകദേശം 1,70,000 അംഗബലമുള്ള ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്.

1932 ഒക്ടോബര്‍ 8ന് രൂപികരിയ്ക്കപ്പെട്ട ഇന്ത്യന്‍ വ്യോമസേനയ്ക്ക് തുടക്കത്തില്‍ ഉണ്ടായിരുന്നത് 6 ഓഫിസര്‍മാരും, 19 എയര്‍മാന്‍മാരും മാത്രമായിരുന്നു. 1933 ഏപ്രില്‍ ഒന്നിനാണ് വ്യോമസേനയുടെ ആദ്യ സ്‌ക്വാഡ്രന്‍ നിലവില്‍ വരുന്നത്. നാല് വെസ്റ്റ്ലാന്റ് വപിറ്റി വിമാനങ്ങളും അഞ്ച് ഇന്ത്യന്‍ പൈലറ്റുമാരും അടങ്ങുന്നതായിരുന്നു ആദ്യത്തെ സ്‌ക്വാഡ്രന്‍. രണ്ടാം ലോക മഹായുദ്ധത്തിലെ സജീവ പങ്കാളിത്തത്തോടെ ഇന്ത്യന്‍ വ്യോമസേന ഏറെ പ്രായോഗികാനുഭവങ്ങള്‍ നേടുകയും, കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തില്‍ ഇവര്‍ വഹിച്ച ധീരമായ പങ്ക് കണക്കിലെടുത്ത് ഈ സേനയ്ക്ക് ‘റോയല്‍’ എന്ന ബഹുമതിപദം നല്‍കിയതോടെ, സേനയുടെ പേര് റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് എന്നായി മാറി.

സ്വാതന്ത്രാനന്തരം കണ്ട ഇന്ത്യ-പാക് യുദ്ധം, ഇന്നും അതിര്‍ത്തിയില്‍ പ്രകോപനങ്ങള്‍ നടത്തുന്ന ചൈനയുമായുള്ള ആദ്യ യുദ്ധം, രണ്ടാം ഇന്ത്യ-പാക് യുദ്ധം, 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധം, കാര്‍ഗില്‍ യുദ്ധം അങ്ങനെ വായുസേന രാജ്യത്തിന് വിജയം സമ്മാനിച്ച പോരാട്ടങ്ങളേറെയുണ്ട്. ഒടുവില്‍ 2019 ബാലാകോട്ട് ആക്രമണത്തിലും എയര്‍ഫോഴ്സ് റോയല്‍ എയര്‍ഫോഴ്സ് തന്നെയായി. 89-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ മറ്റ് എതൊരു രാജ്യത്തെക്കാളും എറെ പ്രായോഗിക അനുഭവങ്ങളും ആധുനിക വിമാനങ്ങളും ഇന്ത്യന്‍ വായുസേനയ്ക്ക് സ്വന്തമാണ് റഫാല്‍ വിമാനങ്ങള്‍ കുടി കുട്ടിച്ചേര്‍ക്കപ്പെട്ടതോടെ എറെ സുശക്തമായിരിയ്ക്കുകയാണ് ഇന്ന് ഇന്ത്യന്‍ വ്യോമസേന. 9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാന്‍ റഫാലിന് ശേഷിയുണ്ട്. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട് മിസൈലുകളും വഹിക്കാനാവും. ആണവ മിസൈല്‍ ആക്രമണ സൌകര്യവും അത്യാധുനിക റഡാര്‍ സൗകര്യവും റാഫാലിന്റെ പ്രത്യേകതയാണ്. ശത്രുവിന്റെ റഡാറുകള്‍ നിശ്ചലമാക്കാനും സാധിക്കും. വ്യോമസേന ദിനാചരണങ്ങളുടെ ദേശിയ തലപരിപാടികള്‍ ഉത്തര്‍പ്രദേശീലെ ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് നടക്കുന്നത്.

Top