ഗ്രാമി പുരസ്‌കാരം നേടി ശങ്കര്‍ മഹാദേവന്റെയും സക്കീര്‍ ഹുസൈന്റെയും ആല്‍ബം ദിസ് മൊമന്റ്

കാലിഫോര്‍ണിയ: മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം സ്വന്തമാക്കി ശങ്കര്‍ മഹാദേവനും സക്കീര്‍ ഹുസൈനും നയിക്കുന്ന ശക്തി ബാന്‍ഡ്. ദിസ് മൊമന്റ് എന്ന ആല്‍ബത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

66-ാമത് ഗ്രാമി അവാര്‍ഡ് പ്രഖ്യാപനം ലൊസാഞ്ചല്‍സിലാണ് നടക്കുന്നത്. മികച്ച പോപ്പ് ഗാനം ടെയ്ലര്‍ സ്വിഫ്റ്റിന്റെ മിഡ് നൈറ്റ്സ് ആണ്. ഓടക്കുഴല്‍ വിദ്വാന്‍ രാകേഷ് ചൌരസ്യക്കും പുരസ്‌കാരമുണ്ട്. വിര്‍ച്വോസോ ഓടക്കുഴല്‍ വിദ്വാനായ രാകേഷ് ചൗരസ്യയുടെ രണ്ടാമത്തെ ഗ്രാമി നേട്ടമാണിത്.

2022 ഒക്ടോബര്‍ 1 മുതല്‍ 2023 സെപ്തംബര്‍ 15 വരെയുള്ള കാലയളവിലുള്ള പാട്ടുകളാണ് വിവിധ കാറ്റഗറികളിലായി മത്സരിച്ചത്. സോളോ പോപ്പ് പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം മിലി സൈറസ് സ്വന്തമാക്കി.

Top