കമല്‍ഹാസന്‍ നായകനാകുന്ന ‘ഇന്ത്യന്‍ 2’ ഉടന്‍ ചിത്രീകരണമാരംഭിക്കും

kamalhassan

മല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യന്‍ 2 ഉടന്‍ ചിത്രീകരണമാരംഭിക്കും. ചിത്രത്തെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഔദ്യോദിക പ്രഖ്യാപനം നടന്നതാണ്. എന്നാല്‍ കമലും ശങ്കറും മറ്റു തിരക്കുകളിലായിതിനാല്‍ ചിത്രീകരണം തുടങ്ങിയില്ല.

എന്നാല്‍ താന്‍ അവതാരകനായ ബിഗ് ബോസ് എന്ന പരിപാടിയ്ക്കു ശേഷം കമല്‍ഹാസന്‍ ചിത്രത്തിനായി എത്തും എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ 2വിനു മുമ്പ് ‘സബാഷ് നായിഡു’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൂടി പൂര്‍ത്തീകരിക്കാനുണ്ടെന്ന് കമല്‍ അറിയിച്ചു.

ജയമോഹന്‍, കാബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സാണ്. നയന്‍താര, അജയ് ദേവ്ഗണ്‍, വടിവേലു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിശ്വരൂപം 2 ആണ് കമല്‍ഹാസന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ആഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിലെത്തും.

Top