ഇന്ത്യന്‍ വിപണി കീഴടക്കി ടാറ്റ ആള്‍ട്രോസ് മുന്നേറുന്നു

ഴിഞ്ഞ വര്‍ഷം പകുതിയോടെ ഇന്ത്യന്‍ വിപണിയില്‍ എത്തിയ ടാറ്റ മോട്ടോര്‍സിന്റെ ജനപ്രീതി അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് 2021 ഫെബ്രുവരിയില്‍ കമ്പനിക്ക് ലഭിച്ചതും

ബ്രാന്‍ഡിന്റെ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിനും മികച്ച വില്‍പ്പന പ്രകടനം കാഴ്ച്ചവെക്കാനാവുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരിയില്‍ കാറിന്റെ മൊത്തം 6,832 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ ടാറ്റയ്ക്ക് സാധിച്ചു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അതായത്, 2020 ഫെബ്രുവരിയില്‍, ആള്‍ട്രോസിന്റെ വില്‍പ്പന 2,806 യൂണിറ്റായിരുന്നു.

ഒരു വര്‍ഷത്തിനിപ്പുറം 143.48 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച കൈയ്യെത്തിപ്പിടിക്കാന്‍ കമ്പനിക്ക് സാധിച്ചു. ഈ വര്‍ഷം ജനുവരി അവസാനത്തോടെ ടാറ്റ മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയില്‍ ആള്‍ട്രോസിന്റെ പുതിയ ‘ഐ-ടര്‍ബോ’ വേരിയന്റ് പുറത്തിറക്കിയിരുന്നു. ഈ പുതിയ പതിപ്പ് നെക്സോണിന്റെ അതേ 1.2 ലിറ്റര്‍, 3-സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എഞ്ചിനോടെയാണ് കളം നിറയുന്നത്.

 

 

Top