ഏഷ്യാ കപ്പ് വരെ എത്തിയിട്ടും ട്രയിനിംഗ് കിറ്റ് ഇല്ലാതെ ഇന്ത്യന്‍ ടീം

മുബൈ: ഇന്ത്യന്‍ ക്യാമ്പില്‍ ട്രെയിനിങ് കിറ്റ് എത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പുതിയ ജേഴ്‌സി സ്‌പോണ്‍സര്‍മാരായ സിക്‌സ്5സിക്‌സ് ആണ് ട്രെയിനിങ് കിറ്റ് അടക്കം ഒരുക്കേണ്ടത്. എന്നാല്‍ യുഎഇയില്‍ എത്തി മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ ക്യാമ്പില്‍ ട്രെയിനിങ് കിറ്റ് വരെ എത്തിയിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ ജേഴ്‌സി സ്‌പോണ്‍സര്‍ വന്നത്. അതിനായി വന്‍ ചടങ്ങുകളും നടത്തിയിരുന്നു.അവസാന 12 വര്‍ഷമായി ഇന്ത്യക്ക് ജേഴ്‌സി ഒരുക്കുന്നു നൈകുമായുള്ള കരാര്‍ അവസാനിപ്പിച്ചായിരുന്നു ഇന്ത്യന്‍ ടീം സിക്‌സ്5സിക്‌സുമായി കരാറില്‍ എത്തിയത്.

പുതിയ ജേഴ്‌സി ആരാധകര്‍ക്കായി ഓണ്‍ലൈന്‍ വിപണിയില്‍ എത്തിക്കാന്‍ പുതിയ സ്‌പോണ്‍സര്‍മാര്‍ക്ക് ആയി എങ്കിലും കളിക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അവര്‍ക്കായില്ല. ഇപ്പോള്‍ പഴയ ഇന്ത്യന്‍ സ്‌പോണ്‍സറായ നൈകിന്റെ കിറ്റ് അണിഞ്ഞാണ് ഇന്ത്യന്‍ ടീം പരിശീലനം നടത്തുന്നത്.

ഈ ആഴ്ചയില്‍ തന്നെ സൗഹൃദ മത്സരങ്ങള്‍ കളിക്കാനുള്ള ഇന്ത്യന്‍ ടീം അതിനു മുമ്പ് എങ്കിലും ജേഴ്‌സികള്‍ ലഭിക്കും എന്നുള്ള കാത്തിരിപ്പിലാണ്. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പില്‍ കളിക്കുന്നത്.

Top