ആറുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്; പണപ്പെരുപ്പം 7.59 ശതമാനം

sensex

മുംബൈ: ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം ആറുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി. പണപ്പെരുപ്പം ജനുവരിയില്‍ 7.59 ശതമാനമായാണ് ഉയര്‍ന്നത്. ഡിസംബറില്‍ 7.35 ശതമാനമായിരുന്നു പണപ്പെരുപ്പം.

പച്ചക്കറി, ധാന്യങ്ങള്‍ തുടങ്ങിയവയുടെ വിലവര്‍ധനയാണ് പണപ്പെരുപ്പം ഉയരാന്‍ കാരണമായത്. പണപ്പെരുപ്പം നാലുശതമാനത്തില്‍ നില നിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. അതിനെയും കടത്തിവെട്ടിയാണ് ഇപ്പോഴത്തെ നിലവാരം. 2.05 ശതമാനം മാത്രമായിരുന്നു 2019 ജനുവരിയിലെ പണപ്പെരുപ്പം.

അതേസമയം, രാജ്യത്തെ വ്യാവസായികോല്‍പാദനം ഡിസംബറില്‍ 0.3 ശതമാനമായി കുറഞ്ഞു. ഉല്‍പാദനമേഖലയിലെ മാന്ദ്യമാണ് കാരണം. വൈദ്യുതോല്‍പാദനത്തില്‍ 0.1 ശതമാനത്തിന്റെ കുറവുണ്ടായി. ഖനനമേഖലയില്‍ ഉല്‍പാദനം 5.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഡിസംബറില്‍ ഇത് ഒരുശതമാനം കുറഞ്ഞിരുന്നു.

Top