മഹാരാഷ്ട്രയില്‍ ഇന്ന് 5 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ആകെ രോഗബാധിതര്‍ 225

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 5 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. മുംബൈയില്‍ ഒരാള്‍ക്കും പൂനൈയിലും ബുല്‍ധാനയിലും രണ്ടും പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിതരുടെ എണ്ണം 225 ആയി ഉയര്‍ന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതും മഹാരാഷ്ട്രയിലാണ്.കൊവിഡ് ഭീതിയില്‍ കഴിയുന്ന മഹാരാഷ്ട്രയ്ക്ക് കോണ്‍ഗ്രസ് നേതാവും എം.പിയുമായ പി ചിദംബരം ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ചിദംബരത്തിന്റെ സംഭാവന.

ആരോഗ്യമന്ത്രാലം പുറത്ത് വിട്ട കണക്കുകളനുസരിച്ച് രാജ്യത്ത് ഇതുവരെ 1251 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 32 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്.102 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു.

Top