രാജ്യം പിന്നോട്ടില്ല: ഒറ്റക്കെട്ടായി പാക്കിസ്ഥാനെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരായ നടപടിയില്‍ നിന്ന് ഇന്ത്യ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

രാജ്യം ഒറ്റക്കെട്ടായി പാക്ക് നീക്കത്തെ ചെറുത്തു തോല്‍പ്പിക്കും. ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഡല്‍ഹിയില്‍ ബിജെപി പ്രവര്‍ത്തകരുമായുള്ള മെഗാ സംവാദത്തിന്റെ വേദിയിലാണ് രാജ്യ സുരക്ഷ പരമപ്രധാനമാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചത്

രാജ്യ പുരോഗതി തടയാനാണ്‌ പാക്കിസ്ഥാന്റെ ശ്രമം. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒരു കോടിയോളം വരുന്ന അണികളെ അഭിംസബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

പാക്കിസ്ഥാനെതിരെ ശക്തമായി നിലനില്‍ക്കും. സൈനികരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. ചെറുത്തു തോല്‍പ്പിക്കാനുള്ള എല്ലാ പിന്തുണയും സൈന്യത്തിന് നല്‍കിയിട്ടുണ്ട്. രാജ്യം നിലവില്‍ പുരോഗതിയുടെ പുതിയ പാതയിലാണ്. വളര്‍ച്ചയെ തടയുക എന്നതാണ് പാക്കിസ്ഥാന്‍ ലക്ഷ്യംവെയ്ക്കുന്നത്. എന്ത് വിലകൊടുത്തും രാജ്യത്തെ സംരക്ഷിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

Top