രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക്; ഏതൊക്കെ സേവനങ്ങള്‍ ലഭ്യമാകും

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രധാനമന്ത്രി രാജ്യത്താകെ പരിപൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അര്‍ദ്ധരാത്രി തന്നെ
ലോക്ക്ഡൗണ്‍ നിലവില്‍ വരികയും ചെയ്തു. രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ കൊറോണ രോഗബാധയെ പ്രതിരോധിക്കാന്‍ ഇതാണ് പോംവഴിയെന്നും പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ രാജ്യത്ത് ഏതൊക്കെ സേവനങ്ങളാണ് ലോക്ക്ഡൗണിന്റെ ഭാഗമാക്കുക എന്നും എന്തൊക്കെ അതില്‍ നിന്നും ഒഴിവാക്കപ്പെടുമെന്നുമുള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാരഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കപ്പെടുന്ന സേവനങ്ങള്‍, ബാധകമാകുന്ന സേവനങ്ങള്‍ എന്നിങ്ങനെ തരംതിരിച്ച് താഴെ കൊടുക്കുന്നു

ലോക്ക് ഡൗണ്‍ ബാധകമാകാത്തവ
1.ആശുപത്രികള്‍, മറ്റ് ചികിത്സാലയങ്ങള്‍
2.റേഷന്‍ കടകള്‍, ഭക്ഷണം, പലവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ എന്നിവ വില്‍ക്കുന്ന കടകള്‍, ബൂത്തുകള്‍, 3.ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ഓഫീസുകള്‍, എ.ടി.എമ്മുകള്‍.
4.അച്ചടി, ഇലക്ട്രോണിക് മാദ്ധ്യമങ്ങള്‍.
5.ഇ-കോമേഴ്സ് വഴിയുള്ള ഭക്ഷണം, മരുന്നുകള്‍, ചികിത്സോപകരണങ്ങള്‍ എന്നിവയുടെ വിതരണം(ഹോം ഡെലിവറി).
6.പെട്രോള്‍ പമ്പുകള്‍, ഗ്യാസ്, എല്‍.പി.ജി, പെട്രോളിയം എന്നിവയുടെ റീറ്റെയ്ല്‍, സംഭരണ ഔലെറ്റുകള്‍.
7.പൊലീസ്, ഹോം ഗാര്‍ഡ്സ്, സിവില്‍ ഡിഫെന്‍സ്, അഗ്‌നിശമന, അടിയന്തര സേവനങ്ങള്‍.
8.ദുരന്ത നിവാരണം, ജയിലുകള്‍. വൈദ്യുതി, ജലം, ശുചീകരണം.
9.നഗരസഭാ കാര്യാലയങ്ങള്‍ – ജലവിതരണം, ശുചീകരണം എന്നീ സേവനങ്ങളുമായി ബന്ധപ്പെട്ട ജീവനക്കാര്‍ മാത്രം ജോലിക്കെത്തണം. 10.ജില്ലാ ഭരണകൂടവും ട്രഷറിയും.
11.കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെയും മറ്റുള്ളവരെയും താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകള്‍, ലോഡ്ജുകള്‍, മോട്ടലുകള്‍, ഹോംസ്റ്റേകള്‍.
12.വാര്‍ത്താ വിനിമയ, വിനിമയ സംവിധാനങ്ങള്‍.
13.ഇന്റര്‍നെറ്റ് സേവനങ്ങള്‍, കേബിള്‍ സേവനങ്ങള്‍, ഐ.ടി, ഐ.ടി ഇനേബിള്‍ഡ് സേവനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ കഴിവതും വീട്ടില്‍ നിന്നുതന്നെ ജോലി ചെയ്യണം.
14.വൈദ്യുതോദ്പാദന, പ്രസരണ, വിതരണ, സേവനങ്ങളും യൂണിറ്റുകളും.
15.സെബി’ നോട്ടിഫൈ ചെയ്തിട്ടുള്ള ക്യാപിറ്റല്‍ ടെറ്റ് മാര്‍ക്കറ്റ് സേവനങ്ങള്‍.

ലോക്ക്ഡൗണ്‍ ബാധകമാകുന്ന സേവനങ്ങള്‍
1.കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, കേന്ദ്രത്തിന് പൂര്‍ണാധികാരമുള്ള/അനുബന്ധ ഓഫീസുകള്‍, പൊതു കോര്‍പ്പറേഷനുകള്‍.
2.വ്യോമ, റെയില്‍, റോഡ് തുടങ്ങിയ എല്ലാ ഗതാഗത സംവിധാനങ്ങളും.
3.എല്ലാ വിദ്യാഭ്യാസ, പരിശീലന, ഗവേഷണ, കോച്ചിംഗ് സ്ഥാപനങ്ങളും.
4.എല്ലാ ആരാധനാലയങ്ങളും. ഒരു തരത്തിലുമുള്ള മതപരമായ ഒത്തുകൂടലുകളും അനുവദിക്കുന്നതല്ല. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.
5.ഒരു തരത്തിലുമുള്ള സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, അക്കാദമിക, സാംസ്‌കാരിക, മത ചടങ്ങുകളും ഒത്തുകൂടലുകളും പാടില്ല.
6.ആതിഥ്യ സേവനങ്ങള്‍. വ്യാവസായിക സ്ഥാപനങ്ങള്‍.
7. മരണാന്തര ചടങ്ങുകളുടെ കാര്യത്തില്‍, 20 പേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടാന്‍ പാടില്ല.

Top