രാജ്യത്തെ വളര്‍ച്ചാ നിരക്ക് ഇടിയുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)

ന്യൂഡല്‍ഹി: രാജ്യത്തെ വളര്‍ച്ചാ നിരക്ക് ഇടിയുമെന്ന് അന്താരാഷ്ട്ര നാണ്യനിധിയും (ഐഎംഎഫ്). നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായി കുറയുമെന്നാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്.

2019 ല്‍ ഇന്ത്യക്ക് 7.3 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു നേരത്തെ ഐഎംഎഫിന്റെ പ്രവചനം. ഈ നടപ്പ് വര്‍ഷം വളര്‍ച്ചയില്‍ 1.2 ശതമാനം ഇടിവുണ്ടാകുമെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. 2018 ല്‍ വളര്‍ച്ചാ നിരക്ക് 6.8 ശതമാനം ആയിരുന്നു.

നേരത്തെ റിസര്‍വ് ബാങ്കും മൂഡി റേറ്റിംഗും ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചിരുന്നു. പണ നയം, കോര്‍പറേറ്റ് നികുതി കുറച്ചത് എന്നിവയാണ് വളര്‍ച്ചാ നിരക്ക് കുറക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Top