ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; ചൈനക്കെതിരെ വന്‍ സൈനിക സന്നാഹങ്ങളൊരുക്കി അമേരിക്ക

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടതോടെ ചൈനയെ ലക്ഷ്യമാക്കി അമേരിക്ക സൈനിക നീക്കം നടത്തിയെന്ന് സൂചന. പസിഫിക് സമുദ്ര മേഖലയില്‍ 24 മണിക്കൂറിനുള്ളില്‍ വന്‍ സൈനിക വിന്യാസമാണ് അമേരിക്ക നടത്തിയതെന്നാണ് ചില അന്തര്‍ ദേശിയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുദ്ധക്കപ്പലുകള്‍ക്ക് പുറമെ ഇന്തോപസിഫിക് സമുദ്ര മേഖലയിലേക്ക് മൂന്ന് വിമാനവാഹിനികള്‍ അമേരിക്ക അധികമായി വിന്യസിച്ചു. 2017 ല്‍ ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇത്രയധികം വിമാനവാഹിനികള്‍ പസിഫിക് സമുദ്ര മേഖലയില്‍ എത്തുന്നത്.

ഇന്നലെയുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. സംഘര്‍ഷം ഉണ്ടായത് ഗാല്‍വന്‍ താഴ് വരയില്‍വച്ചായിരുന്നെന്നും കരസേന പുറത്തുവിട്ട ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുന്നു. 43 ചൈനീസ് സൈനികര്‍ക്കും ജിവഹാനിയോ പരിക്കോ പറ്റിയെന്നും സൂചനയുണ്ട്.

Top