ദീപാവലിയെ വരവേല്‍ക്കാന്‍ ശുചിത്വയാത്രയൊരുക്കി ഇന്ത്യാബുള്‍സ്

ശുചിത്വയാത്രയൊരുക്കി ഇന്ത്യാബുള്‍സ് ഹൗസിങ്ങ് ഫിനാന്‍സ് ലിമിറ്റഡ്.

‘സ്വച്ഛ് ആന്റ് സ്വീറ്റ് ദീപാവലി 2017’ എന്ന പേരില്‍ നടത്തിയ യാത്രയില്‍ 110 ഇന്ത്യ ബുള്‍സ് ശാഖകളിലെ ഉദ്യോഗസ്ഥര്‍ അടക്കം 5000ലധികംപേര്‍ പങ്കെടുത്തു.

ദീപാവലിയെ വരവേറ്റുകൊണ്ട് കേരളത്തിലുള്‍പ്പടെ 55 നഗരങ്ങളിലായി നടന്ന യാത്രയില്‍ ഓരോസ്ഥാപനത്തിലേയും ക്ലീനിങ്ങ് സ്റ്റാഫുകള്‍ക്ക് സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.

നഗരങ്ങളും പരിസരങ്ങളും വൃത്തിയാക്കികൊണ്ടാണ് ഈ വര്‍ഷം ഇന്ത്യ ബുള്‍സ് ദീപാവലി ആഘോഷിക്കുന്നത്.സ്വച്ഛ് ഭാരത് അഭിയാനില്‍ നിന്ന് പ്രചോതനം ഉള്‍കൊണ്ടാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ഇന്ത്യ ബുള്‍സ് ഹൗസിങ്ങ് ഫിനന്‍സ് എം.ഡി അശ്വാനി ഹൂഡ പറഞ്ഞു.

Top