ബി.എസ്- 6 നിലവാരത്തിലുള്ള മോട്ടോര്‍ സൈക്കിളുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യ യമഹ മോട്ടോര്‍

ചെന്നൈ: 2020 ഏപ്രിലിനു മുന്‍പ് ഭാരത് സ്റ്റേജ്- 6 (ബി.എസ്-6) മാനദണ്ഡം അനുസരിച്ചുള്ള വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് ഇന്ത്യ യമഹ മോട്ടോര്‍. ഈ വര്‍ഷം നവംബറില്‍ ബി.എസ്-6 മോട്ടോര്‍ സൈക്കിളുകള്‍ വിപണിയിലെത്തിക്കാനാണ് സാധ്യത.

2020 ജനുവരിയില്‍ പുതിയ മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കുമെന്ന് കമ്പനി ചെയര്‍മാന്‍ മോട്ടോഫുമി ഷിറ്റാര വ്യക്തമാക്കി. ബി.എസ്-6 വാഹനങ്ങള്‍ക്ക് ഉത്പാദനച്ചെലവ് കൂടുമെന്നതിനാല്‍ വാഹനങ്ങളുടെ വിലയില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

പുതിയ വാഹനങ്ങള്‍ക്ക് സൈഡ് സ്റ്റാന്‍ഡ് സ്വിച്ച് ഉള്‍പ്പെടെ നിരവധി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം. സൈഡ് സ്റ്റാന്‍ഡ് ഫോള്‍ഡ് ചെയ്തില്ല എങ്കില്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട് ആവാത്ത സംവിധാനമാണ് ഒരുക്കുക.

Top