ബാറ്റിങ് തെരഞ്ഞടുത്ത് ഇന്ത്യ; രണ്ട് താരങ്ങള്‍ പുറത്ത്

ഓവല്‍: ന്യൂസിലണ്ടുമായി നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബാറ്റിങ് തെരഞ്ഞടുത്ത് ഇന്ത്യ. 13 പേര്‍ വീതമാണ് ഓരോ സ്‌ക്വാഡിലും ഉള്ളത്.

അതേസമയം ഇന്നലത്തെ പരിശീലനത്തിനിടയില്‍ പരിക്കേറ്റ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും ഐപിഎല്ലിനിടെ പരിക്കേറ്റ കേദാര്‍ ജാദവും ടീമില്‍ കളിക്കില്ല. ന്യൂസിലണ്ട് നിരയില്‍ മാറ്റ് ഹെന്റിയും ടോം ലഥാമും ഉണ്ടാവില്ല.

ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അവസാന സന്നാഹമത്സരം നടക്കുക. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ്.

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വീരാട് കൊഹ്ലി, ലോകേഷ് രാഹുല്‍, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍

Top