ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 7.3 ശതമാനം വളരുമെന്ന് ലോക ബാങ്ക്

ന്യൂഡല്‍ഹി: ഈ മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി. 7.3 ശതമാനമായി വളരുമെന്ന് ലോക ബാങ്ക്. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 7.5 ശതമാനമായിരിക്കും വാര്‍ഷിക സാമ്പത്തിക വളര്‍ച്ചയെന്നാണ് അനുമാനം.

രാജ്യത്തെ നിക്ഷേപം വളരുന്നതും ഉപഭോഗം വര്‍ധിക്കുന്നതും സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍. ചൈനയുടെ സാമ്പത്തിക വളര്‍ച്ച 2019ലും 2020ലും 6.2 ശതമാനം വീതവും 2020ല്‍ ആറ് ശതമാനവുമായി കുറയുമെന്നാണ് ലോക ബാങ്ക് കണക്കാക്കുന്നത്.

Top