ഏകദിന പരമ്പര ; ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

india cricket

ജൊഹാനസ്ബര്‍ഗ്: ഏകദിന പരമ്പരയിലെ നാലാം മത്സരത്തിനായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആറ് മല്‍സരങ്ങളുടെ പരമ്പരയില്‍ 3-0ത്തിന് മുന്‍പിലാണ് ഇന്ത്യ.

ദക്ഷിണാഫ്രിക്കയില്‍ ആദ്യപരമ്പര എന്ന ചരിത്രനേട്ടത്തിന് ഒരു ജയത്തിന്റെ അകലം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. മത്സരത്തില്‍ വിജയം സ്വന്തമാക്കിയാല്‍ പരമ്പരയ്‌ക്കൊപ്പം ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും ഇന്ത്യയ്ക്ക് നേടാം.

കേദാര്‍ ജാദവിന് പകരം ശ്രേയസ് അയ്യറാണ് ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. എ ബി ഡി വില്ലിയേഴ്‌സും മോണെ മോര്‍ക്കലും ടീമില്‍ തിരിച്ചെത്തിയത് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം നല്‍കുന്നുണ്ട്.

Top