ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ടോസ്, ബാറ്റിങ്ങ്; ശാര്‍ദൂല്‍ താക്കൂര്‍ ടീമില്‍

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്ങ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ഇലവനില്‍ ഇഷാന്‍ കിഷന്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ ഇടംപിടിച്ചു.

രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണര്‍മാര്‍. വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യന്‍ ഇലവനിലുള്ള മറ്റു താരങ്ങള്‍.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ലാതത്തിന്റെ നേതൃത്വത്തിലാണ് ന്യൂസിലന്‍ഡ് കളിക്കാനിറങ്ങുന്നത്. ലാതവും ഫിന്‍ അലനുമാണ് ഓപ്പണര്‍മാര്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും സിനിയര്‍ ബൗളര്‍ ടിം സൗത്തിക്കും ഏകദിന പരമ്പരയില്‍ കീവീസ് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

Top