ലങ്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ടോസ് ; ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

ഗാല: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരക്ക് ഗാലയില്‍ തുടക്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.

രവി ശാസ്ത്രി ഇന്ത്യന്‍ പരിശീലക സ്ഥാനത്തെത്തിയതിന് ശേഷം ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ടീമിന് പരമ്പര നേടിക്കൊടുക്കുക മാത്രമല്ല ടെസ്റ്റില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുക കൂടിയാണ് തന്റെ ലക്ഷ്യമെന്ന് രവി ശാസ്ത്രി വ്യക്തമാക്കി കഴിഞ്ഞു.

ബാറ്റിങ്ങിലും ബൗളിങ്ങിലും ശക്തരായ ഒരു നിരയെയാണ് വിരാട് കൊഹ്‌ലി നയിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ ടെസ്റ്റ് അരങ്ങേറ്റവും, ഒരിടവേളക്ക് ശേഷം രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ടെസ്റ്റിന്‌.

മുരളി വിജയിക്ക് പകരം ശിഖര്‍ ധവാവനും ടീമില്‍ ഇടം നേടി. എന്നാല്‍ പനിയെ തുടര്‍ന്ന് ലോകേഷ് രാഹുല്‍ ഇന്നത്തെ മത്സരത്തില്‍ ഇറങ്ങില്ല. ആര്‍ അശ്വിന്‍ നയിക്കുന്ന ബൗളിങ്ങ് നിരയില്‍ ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി തുടങ്ങിയവരുണ്ട്.

സിംബാബ്‌വെയെ തോല്‍പ്പിച്ചാണ് ശ്രീലങ്കയെത്തുന്നത്. മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വന്റി 20 യും ഉള്‍പെടുന്നതാണ് പരമ്പര.

ഏഴ് ബാറ്റ്‌സ്മാന്‍മാരും നാലും ബൗളര്‍മാരും അടങ്ങുന്നതാകും ലങ്കയുടെ ടീം കോംമ്പിനേഷന്‍. മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വന്റി 20 യും ഉള്‍പെടുന്നതാണ് പരമ്പര.

Top