രണ്ടാം ഏകദിനത്തിലും ജയം, പരമ്പര സ്വന്തമാക്കി ഇന്ത്യ

കൊളംബോ: ശ്രീലങ്കക്കെയ്തിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആവേശ ജയം. ഇന്ത്യന്‍ നിരയില്‍ വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പാണ് ഇന്ത്യക്ക് പരമ്പര നേടിക്കൊടുത്തത്. എട്ടാമനായി ഇറങ്ങിയ ദീപക് ചഹറിന്റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. 82 പന്തില്‍ നിന്നും ഏഴ് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം പുറത്താകാതെ 69 റണ്‍സാണ് ചഹര്‍ നേടിയത്. 84 റണ്‍സിന്റെ കൂട്ടുകെട്ടാണ് ദീപക് ചഹറും ഭുവനേശ്വര്‍ കുമാറും കെട്ടിപ്പടുത്തത്. ശ്രീലങ്കയ്ക്കായി ഹസരംഗ മൂന്ന് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

ശ്രീലങ്കന്‍ ബാറ്റിംഗ് നിര ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം ഇന്ത്യന്‍ ടീം 49.1 ഓവറില്‍ മറികടന്നു. ഇതോടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമായി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 275 റണ്‍സ് നേടിയത്. മദ്ധ്യനിര ബാറ്റ്‌സ്മാന്‍ ചാരിത് അസലങ്ക (68 പന്തില്‍ 65), ഓപ്പണര്‍ ആവിഷ്‌ക ഫെര്‍ണാണ്ടോ (50) എന്നിവര്‍ ലങ്കയ്ക്കായി തിളങ്ങി. ചമിക കരുണാ രത്‌ന പുറത്താകാതെ 33 ബോളില്‍ 44 റണ്‍സ് എടുത്തു. ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചെഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചഹാര്‍ രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ദീപക് ചഹര്‍ ആണ് രക്ഷകനായത്. ചഹര്‍ 82 ബോളില്‍ 69 റണ്‍സ് എടുത്തു. സൂര്യകുമാര്‍ യാദവ് 44 ബോളില്‍ 53 റണ്‍സും മനീഷ് പാണ്ഡെ 31 ബോളില്‍ 37 റണ്‍സും നേടി. ശ്രീലങ്കയ്ക്കു വേണ്ടി വനിന്‍ഡു ഹസരന്‍?ഗ മൂന്ന് വിക്കറ്റും കസുന്‍ രാജിത്, ലക്ഷന്‍, ദാസുന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Top