ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി ടൂര്‍ണമെന്റ്; ഇന്ത്യയ്ക്ക് വിജയം

മസ്‌കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയം. പാക്കിസ്ഥാനെ 3-1 എന്ന സ്‌കോറിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യ മത്സരത്തില്‍ ഒമാനെ 11 ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. കഴിഞ്ഞദിവസം മസ്‌കറ്റില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാനാണ് ആദ്യം സ്‌കോര്‍ ചെയ്തത്.

ആദ്യ മിനിറ്റില്‍ തന്നെ മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയറിലൂടെ പാക്കിസ്ഥാന്‍ മുന്നില്‍ കയറി. 24ാം മിനിറ്റില്‍ മന്‍പ്രീത് സിങ്ങിലൂടെയാണ് ഇന്ത്യ സമനില നേടിയത്. പിന്നീട് 33ാം മിനിറ്റില്‍ മന്‍ദീപ് സിങ്ങും, 44ാം മിനിറ്റില്‍ ദില്‍പ്രീത് സിങ്ങും ഇന്ത്യയുടെ വിജയഗോളുകള്‍ നേടി. ജപ്പാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. പാക്കിസ്ഥാന്‍ ഒമാനെയും നേരിടും.

Top