വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടി-20 യില്‍ ഇന്ത്യയ്ക്കു ആറ് വിക്കറ്റ് ജയം

കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടി-ട്വന്റിയില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ വെസ്റ്റിന്‍ഡീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.

നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്ണെടുത്ത വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ വിജയലക്ഷ്യം 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് 20 ഓവറില്‍ 157 – 7; ഇന്ത്യ 18.5 ഓവറില്‍ 162 – 4.

19 പന്തില്‍ 40 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 34 റണ്‍സുമായി സൂര്യകുമാര്‍ യാദവും 24 റണ്‍സെടുത്ത വെങ്കടേഷ് അയ്യരും ഫിനിഷിംഗില്‍ തിളങ്ങി. 13 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായ മുന്‍ നായകന്‍ വിരാട് കോലി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ റിഷഭ് പന്തിനും തിളങ്ങാനായില്ല.

Top