ഏഷ്യ കപ്പ് ഹോക്കിയിൽ വെങ്കലം നേടി ഇന്ത്യ

ഏഷ്യ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വെങ്കലം. മൂന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തിൽ ജപ്പാനായിരുന്നു ഇന്ത്യയുടെ എതിരാളി. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യൻ വിജയം.

ഇന്ത്യക്കുവേണ്ടി ആറാം മിനിറ്റിൽ രാജ്കുമാര്‍ പാലാണ് സ്കോര്‍ ചെയ്തത്. മനീന്ദർ സിങ്ങും ഉത്തം സിങ്ങും നടത്തിയ ഉജ്വലമായ നീക്കത്തിനൊടുവിലായിരുന്നു ഗോൾ.

ഏഷ്യ കപ്പ് ഹോക്കി ചരിത്രത്തിലെ ഇന്ത്യയുടെ രണ്ടാം വെങ്കല മെഡലാണിത്. മികച്ച പ്രതിരോധം ഒരുക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബീരേന്ദ്ര ലക്ര പ്ലെയര്‍ ഓഫ് ദി മാച്ച്‌ അവാര്‍ഡ് നേടി.

Top