ഇന്ത്യയ്ക്കിത് മിന്നും വിജയം; കാഴ്ചയില്ലാത്തവരുടെ ലോകകപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്ത് കിരീടം നേടി

blind-criket

ന്യൂഡല്‍ഹി: കാഴ്ച ശേഷിയില്ലാത്തവരുടെ ലോകകപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ സംഘത്തിന് തകര്‍പ്പന്‍ ജയം.

ഏകദിന ലോകകപ്പിലാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യ കാഴ്ചയില്ലാത്തവരുടെ ലോകകപ്പ് സ്വന്തമാക്കുന്നത്.

രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 308 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

93 റണ്‍സ് നേടിയ സുനില്‍ രമേശിന്റെ മികവിലാണ് ടീം ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. നായകന്‍ അജയ് റെഡ്ഡിഅര്‍ധസെഞ്ചുറി നേടി ബാറ്റിംഗില്‍ മികവ് കാട്ടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനായി ബദര്‍ മുനീര്‍, റിയാസത് ഖാന്‍, ക്യാപ്റ്റന്‍ നിസാര്‍അലി എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ബദര്‍ മുനീര്‍ 57 റണ്‍സടിച്ചപ്പോള്‍ റിയാസത് ഖാന്‍ 48ഉം നിസാര്‍ അലി 47ഉം റണ്‍സ് നേടി.

Top