വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര, ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം.

മഴമൂലം 43 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആതിഥേയരെ ഇന്ത്യ 105 റണ്‍സിന് പരാജയപ്പെടുത്തി. രഹാനെയുടെ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 310 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 205 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു.

അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഷായി ഹോപ് (81) മാത്രമാണ് വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ പൊരുതിയത്.

Top