വനിതാ ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ തൂത്തുവാരി ഇന്ത്യയ്ക്ക് വിജയ തുടക്കം

india

കിംബര്‍ലി: സെഞ്ചൂറിയന്‍ ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ വിജയം കൈപിടിയിലൊതുക്കിയതിനു പിന്നാലെ വനിതാ ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയ തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ പെണ്‍പട.

88 റണ്‍സിന്റെ വിജയം നേടിയാണ് മിതാലിരാജ് സംഘം ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തില്‍വെച്ച് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടിയപ്പോള്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 125ന് ഓള്‍ഔട്ടായി.

ഓപ്പണര്‍ സ്മൃതി മന്ദാനയുടെ ബാറ്റിങ്ങില്‍ ഇന്ത്യ മികച്ച സ്‌കോര്‍ നേടി. ക്യാപ്റ്റന്‍ മിതാലി രാജ്-സ്മൃതി സഖ്യം 99 റണ്‍സ് കൂട്ടുക്കെട്ടില്‍ ഇന്ത്യന്‍ വിജയം ഉറപ്പാക്കുകയായിരുന്നു. ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നതും ഇന്ത്യയ്ക്കു കരുത്തായി. സ്മൃതി മന്ദാനയാണ് കളിയിലെ താരം.

Top