പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യയുടെ പെൺപട ; മി​താ​ലി രാ​ജി​ന് അ​ര്‍​ധ​സെ​ഞ്ചു​റി

mithali-rajj

പ്രൊവിഡന്‍സ്: വനിതാ ട്വന്റി20 ലോകകപ്പില്‍ ബദ്ധവൈരികളുടെ പോരാട്ടത്തില്‍ ഇന്ത്യയ്ക്കു വിജയം. പാക്കിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. വെറ്ററന്‍ താരം മിതാലി രാജി (56) ന്റെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 47 പന്തില്‍ 56 റണ്‍സാണ് മിതാലി നേടിയത്. സ്മൃതി മന്ദാന 28 പന്തില്‍ 26 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 14 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ബിസ്മ മറൂഫ്, നിദാ ദര്‍ എന്നിവരുടെ കരുത്തിലാണ് പാക്കിസ്ഥാന്‍ സ്‌കോര്‍ നേടിയത്.

ഇന്ത്യക്കായി പൂനം യാദവും ദയലന്‍ ഹേമലതയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അരുന്ധതി റെഡ്ഡി ഒരു വിക്കറ്റും വീഴ്ത്തി.

Top