ഒളിമ്പിക്‌സ്; ഹോക്കിയില്‍ ചരിത്രം കുറിച്ച് വനിതകളും സെമിയില്‍

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ചരിത്രം കുറിച്ച് വനിതാ ടീം. പുരുഷ ടീമിന് പിറകെ വനിതകളും ഒളിമ്പിക്‌സിന്റെ സെമിയില്‍ പ്രവേശിച്ചു. ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒളിമ്പിക്‌സിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.

ക്വാര്‍ട്ടറില്‍ കരുത്തരായ ഓസ്‌ട്രേലിയയെ ഏകപകഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് ഇന്ത്യ ചരിത്രം കുറിച്ചത്. ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടമാണിത്. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തിയിരുന്നു.

എന്നാല്‍, അന്ന് സെമിഫൈനല്‍ ഉണ്ടായിരുന്നില്ല. ആകെ ആറ് ടീമുകളായിരുന്നു മത്സരിച്ചിരുന്നത്. 2016 റിയോ ഒളിമ്പിക്‌സില്‍ പന്ത്രണ്ടാം സ്ഥാനക്കാരായിരുന്നു ഇന്ത്യ. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ലോക രണ്ടാം റാങ്കുകാരായ ഓസ്‌ട്രേിയക്കെതിരേ നേടിയ ലീഡ് അവസാന വരെ കരുത്തുറ്റ പ്രതിരോധം കൊണ്ട് കാത്തുസൂക്ഷിക്കുകയായിരുന്നു ഇന്ത്യ. ഗോള്‍കീപ്പര്‍ സവിതയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയുടെ കോട്ട കാത്തത്.

 

Top