കോവിഡ് പ്രതിരോധം; ഫിറ്റ്നസ് ചലഞ്ചിലൂടെ 20ലക്ഷം രൂപ സമാഹരിച്ച് ഇന്ത്യന്‍ വനിതാ ഹോക്കി ടീം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 20,01,130 രൂപ സംഭാവന ചെയ്ത് ഇന്ത്യന്‍ വനിതാ ഹോക്കി ടീം.ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ക്കിക്കുന്ന ഉദയ് ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒയ്ക്കാണ് പണം കൈമാറുന്നത്.

18 ദിവസത്തെ ഫിറ്റ്നസ് ചലഞ്ചിലൂടെയാണ് പണം സമാഹരിച്ചത്. കോവിഡ് മൂലം പ്രതിസന്ധിയിലായ വിവിധ സ്ഥലങ്ങളിലെ രോഗികള്‍, കുടിയേറ്റ തൊഴിലാളികള്‍, ചേരിനിവാസികള്‍ എന്നിവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായാണ് ഈ തുക വിനിയോഗിക്കുക.

ഓരോ ദിവസവും ടീമിലെ ഓരോ താരങ്ങള്‍ വീതം സോഷ്യല്‍ മീഡിയയില്‍ ബര്‍പീസ്, ലങ്കുകള്‍, സ്‌ക്വാറ്റുകള്‍ മുതല്‍ സ്‌പൈഡര്‍മാന്‍ പുഷ്അപ്പുകള്‍, പോഗോ ഹോപ്‌സ് തുടങ്ങി നിരവധി ഫിറ്റ്‌നസ് ഫിറ്റ്നസ് ചലഞ്ചുമായി രംഗത്തെത്തും. തുടര്‍ന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിനെ പത്തു പേരെ ഈ ചലഞ്ചിന് ക്ഷണിക്കുകയും 100 രൂപ വീതം ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഈ ആശയത്തിന് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായി ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ പറഞ്ഞു.

Top