ഏഷ്യന്‍ ഗെയിംസ് വനിത 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയ്ക്ക് വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ആറാം ദിനം വെള്ളിത്തിളക്കത്തില്‍ ഇന്ത്യന്‍ മെഡല്‍ വേട്ടയ്ക്ക് തുടക്കം. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഇന്ത്യയുടെ ഇന്നത്തെ ആദ്യ മെഡല്‍. ഇഷ സിങ്ങ്, പലക്ക് ജി, ദിവ്യ ടിഎസ് എന്നിവരുടെ സഖ്യമാണ് ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ നേടിത്തന്നത്.

1731 പോയിന്റോടെയാണ് ഇന്ത്യന്‍ വനിതകളുടെ നേട്ടം. സ്വര്‍ണ മെഡല്‍ നേടിയ ചൈനയ്ക്ക് ഇന്ത്യയേക്കാള്‍ അഞ്ച് പോയിന്റ് മാത്രമാണ് കൂടുതല്‍ ലഭിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഇതുവരെ 31 മെഡലുകള്‍ നേടി. പോയിന്റ് പട്ടികയില്‍ ഇന്ത്യന്‍ സ്ഥാനം നാലാമതാണ്. 11 വെള്ളിയും 12 വെങ്കലവും ഇന്ത്യന്‍ സംഘം നേടിക്കഴിഞ്ഞു.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം വിഭാഗത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടിയിരുന്നു. ഇഷ സിങ്, പലക് ഗുലിയ എന്നിവര്‍ക്ക് പുറമേ ദിവ്യ.ടി.എസും ടീമിലുള്‍പ്പെട്ടു. ആറാം ദിനത്തിലെ പ്രകടനമികവില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 32 ആയി ഉയര്‍ന്നു. എട്ട് സ്വര്‍ണവും 12 വെള്ളിയും 12 വെങ്കലവുമാണ് ഇന്ത്യയ്ക്കുള്ളത്.

Top