ടോക്യോ പാരാലിമ്പിക്‌സില്‍ മെഡല്‍ നേട്ടവുമായി ഇന്ത്യ; ഭാവിന പട്ടേലിന് വെള്ളി

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ഭവിനാ പട്ടേല്‍. വനിതകളുടെ ക്ലാസ് നാല് സിംഗിള്‍സ് ഫൈനലില്‍ ഭവിന വെള്ളി സ്വന്തമാക്കി. ഇതോടെ ടേബിള്‍ ടെന്നീസില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഭവിന. ഫൈനലില്‍ ചൈനയുടെ സോ യിംഗിനോടാണ് ഭവിന പരാജയപ്പെട്ടത്. എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കാണ് ചൈനീസ് താരത്തിന്റെ വിജയം.

സ്‌കോര്‍ 7-11, 5-11, 6-11

പാരാലിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ടേബിള്‍ ടെന്നീസ് ഫൈനലില്‍ പ്രവേശിക്കുന്നതും, മെഡല്‍ നേടുന്നതും. ശനിയാഴ്ച ടോക്യോയില്‍ നടന്ന നാലാം ക്ലാസ് സെമി ഫൈനല്‍ മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ മിയാവോ ഴാങ്ങിനെ 3-2ന് പരാജയപ്പെടുത്തിയാണ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

Top