ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. പ്രിയാ മാലിക്കിനാണ് സ്വര്‍ണം ലഭിച്ചത്. 73 കിലോഗ്രാം വിഭാഗത്തില്‍ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ തോല്‍്പ്പിച്ചത്.

43 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ തന്നുവും നേട്ടം കൈവരിച്ചു. 48 കിലോഗ്രാം വിഭാഗത്തില്‍ അമന്‍ ഗുലിയയും 80 കിലോഗ്രാം വിഭാഗത്തില്‍ സാഗര്‍ ജഗ്ലാനും ചരിത്രമെഴുതി. 147 പോയിന്റാണ് ഇന്ത്യ നേടിയത്. യുഎസ്എ 143 പോയിന്റും റഷ്യ 140 പോയിന്റും നേടി.

 

Top