കോമൺവെൽത്ത് ഗെയിംസിൽ ആദ്യ മെഡലുമായി ഇന്ത്യ

കോമൺവെൽത്ത് ഗെയിംസിൽ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ. രണ്ടാം ദിനമായ ഇന്ന് പുരുഷൻമാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ സങ്കേത് സാഗർ ആണ് വെള്ളി നേടിയത്.

അതേസമയം ഇന്ത്യ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സ്വർണനേട്ടത്തിനായി മീരാഭായ് ചാനു ഇന്ന് ഇറങ്ങും. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും ടോക്കിയോ ഒളിംപിക്സിൽ വെള്ളിയുമായി ബ‍ർമിംഗ്ഹാമിൽ ഭാരമുയർത്താൻ മീരാഭായി ചനു ഇറങ്ങുമ്പോൾ ഇന്ത്യ സ്വർണത്തിളക്കത്തിൽ എത്തുമെന്നുറപ്പ്. 49 കിലോ വിഭാഗത്തിൽ മീരാഭായിയുടെ മത്സരം തുടങ്ങുക ഇന്ത്യന്‍സമയം രാത്രി എട്ട് മണിക്കാണ്. ക്ലീൻ ആൻഡ് ജെ‍ർക്കിൽ 207 കിലോ ഉയർത്തി ലോക റെക്കോർഡ് സ്വന്തമാക്കിയ മീരാഭായിയുടെ പ്രധാന എതിരാളി നൈജീരിയയുടെ സ്റ്റെല്ല കിംഗ്സ്‍ലിയാവും. 168 കിലോയാണ് സ്റ്റെല്ലയുടെ മികച്ച പ്രകടനം.

Top