ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം നേടി ഇന്ത്യ; സുവര്‍ണ്ണ നേട്ടം 10 മീറ്റര്‍ എയര്‍ റൈഫിളില്‍

ഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ആദ്യ സ്വര്‍ണം നേടി. രുദ്രാംഷ് പാട്ടീല്‍, ഐശ്വരി തോമര്‍, ദിവ്യാന്‍ഷ് പന്‍വാര്‍ ടീം 10 മീറ്റര്‍ എയര്‍ റൈഫിള്‍ കിരീടം നേടി. പാട്ടീലും തോമറും വ്യക്തിഗത ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ട്. പന്‍വാറും ആദ്യ 8-ല്‍ ഫിനിഷ് ചെയ്തു, പക്ഷേ ഒരു എന്‍ഒസിയില്‍ രണ്ട് പേര്‍ക്ക് മാത്രമേ ഫൈനലില്‍ ഷൂട്ട് ചെയ്യാന്‍ കഴിയൂ.

10മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോകറെക്കോഡോടെയാണ് ടീമിന്റെ പ്രകടനം. 1893.7 പോയന്റാണ് ഇന്ത്യന്‍ ടീം നേടിയത്. കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം മൂന്നാം സ്ഥാനവുംകരസ്ഥമാക്കി.

അതേസമയം, റോവിംഗില്‍, ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മറ്റൊരു മെഡല്‍ നേടിയിട്ടുണ്ട്, പുരുഷന്മാരുടെ നാല് വിഭാഗത്തില്‍ വെങ്കലം. ജസ്വീന്ദര്‍ സിംഗ്, ഭീം സിംഗ്, പുനിത് കുമാര്‍, ആശിഷ് എന്നിവര്‍ മെഡല്‍ നേടി.

Top