ഏഷ്യന്‍ ഗെയിംസില്‍ 35 കി.മീ നടത്തത്തില്‍ ഇന്ത്യക്ക് വെങ്കലം

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസിന്റെ 11-ാം ദിനം ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ. 35 കിലോമീറ്റര്‍ നടത്തം മിക്സഡ് വിഭാഗത്തില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കി. ഇന്ത്യയുടെ രാം ബാബു-മഞ്ജു റാണി സഖ്യമാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയത്.

ഏഷ്യന്‍ ഗെയിംസിലെ 11-ാം ദിനം ആദ്യ മെഡല്‍ നേടുമ്പോള്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 70 ആയിട്ടുണ്ട്. 15 സ്വര്‍ണവും 26 വെള്ളിയും 29 വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ ഇതുവരെ നേടി. ഇതോടെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന മെഡല്‍ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യ. 2018ല്‍ ജക്കാര്‍ത്തയില്‍ നേടിയ ഇന്ത്യ നേടിയ 70 മെഡലുകളാണ് ഏറ്റവും ഉയര്‍ന്ന നേട്ടം. ഇനി ഒരു മെഡല്‍ കൂടി നേടിയാല്‍ ഏഷ്യന്‍ ഗെയിംസില്‍ എക്കാലത്തെയും ഉയര്‍ന്ന മെഡല്‍നേട്ടമെന്ന ചരിത്രനിമിഷത്തിലേക്ക് ഇന്ത്യ എത്തും.

അതേസമയം പുരുഷന്മാരുടെ കബഡിയില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. ബുധനാഴ്ച ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ തായ്ലന്‍ഡിനെ ഇന്ത്യ പരാജയപ്പെടുത്തി. 63-26 എന്ന പോയിന്റിനാണ് ഇന്ത്യ തായ്ലന്‍ഡിനെ കീഴ്പ്പെടുത്തിയത്. കബഡിയില്‍ കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ 5518 ന് ഇന്ത്യ കീഴടക്കിയിരുന്നു.

 

 

Top