സ്വിസ് ബാങ്ക് നിക്ഷേപകരുടെ പട്ടിക ഇന്ത്യയ്ക്ക് കൈമാറാന്‍ തീരുമാനമായി

ന്യൂഡല്‍ഹി: ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപകരുടെ പട്ടിക ഇന്ത്യയ്ക്ക് കൈമാറാന്‍ തീരുമാനമായി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിനാണ് വിവരങ്ങള്‍ കൈമാറുക.

നിക്ഷേപകരുടെ പട്ടിക സെപ്റ്റംബര്‍ ഒന്ന് മുതല്‍ കൈമാറാനാണ് തീരുമാനമായിരിക്കുന്നത്. നേരത്തെ സെപ്റ്റംബര്‍ 30 നകം നല്‍കുമെന്നാണ് തീരുമാനിച്ചിരുന്നത്.

ആഗ്‌സറ്റ് 29,30 തിയതികളില്‍ നടന്ന ചര്‍ച്ചയില്‍ സ്വിസ് പ്രതിനിധി സംഘത്തെ നയിച്ചത് നിക്കോളോ മരിയോ ലസ്ചര്‍ ആണ്. സിബിഡിടി ചെയര്‍മാന്‍ പി.സി മോദി, അഖിലേഷ് രഞ്ജന്‍ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

സ്വിസ് ഏജന്‍സികളുടെ കണക്കനുസരിച്ച് ഈ വര്‍ഷം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറുന്ന 75-മത്തെ രാജ്യമാണ് ഇന്ത്യ.

Top