ബിഹാറിലെ റക്‌സ്വാലുമായി കാഠ്മണ്ഡുവിനെ ബന്ധിപ്പിക്കുന്ന റയില്‍വേ പദ്ധതിക്ക് ഇന്ത്യ സഹായം നല്‍കും

കാഠ്മണ്ഡു: കാഠ്മണ്ഡുവിനെയും ബിഹാറിലെ റക്‌സ്വാലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിക്ക് ഇന്ത്യ സഹായം നല്‍കും. റയില്‍വേ പദ്ധതി സാധ്യമാകുന്നതോടെ നേപ്പാളിലെ യാത്രാ ചരക്ക് ഗതാഗതങ്ങള്‍ സുഗമമാകും. നിലവില്‍ പദ്ധതിക്ക് സഹായ വാഗ്ദാനവുമായി ചൈനയും നേപ്പാളിനെ സമീപിച്ചിരുന്നു.

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിനെ ബിഹാറിലെ റക്‌സ്വാലുമായി ബന്ധിപ്പിക്കുന്ന റയില്‍വേ പദ്ധതിക്ക് ഇന്ത്യ സഹായം നല്‍കും. നേപ്പാളിലെ യാത്രാ, ചരക്ക് ഗതാഗതങ്ങള്‍ ഇതിലൂടെ സുഗമമാകുമെന്നാണു കരുതുന്നത്. പദ്ധതിക്ക് സഹായവാഗ്ദാനവുമായി ചൈനയും നേപ്പാളിനെ സമീപിച്ചിരുന്നു.

ഇതു സംബന്ധിച്ച് പഠനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലിയും കരാര്‍ ഒപ്പിട്ടു. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് റെയില്‍വേ ലൈനിനായി പ്രാഥമിക എന്‍ജിനീയറിങ്, ട്രാഫിക് സര്‍വേ എന്നിവ നടത്തുന്നത്. ബിഹാറില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള റെയില്‍വേ ലൈനിന് 130 കിലോമീറ്ററാണ് ദൈര്‍ഘ്യം. നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ നേപ്പാളിലെ രണ്ടാമത്തെ റെയില്‍വേ ട്രാക്കായിരിക്കും ഇത്. 35 കിലോമീറ്റര്‍ ദൂരമുള്ള റെയില്‍വേ ട്രാക്ക് മാത്രമാണ് നേപ്പാളിന് നിലവിലുള്ളത്.കൊങ്കണ്‍ റെയില്‍വേയുടെ റിപ്പോര്‍ട്ടിനു ശേഷമായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.

നിലവില്‍ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുവാനുള്ള ശ്രമത്തിലാണ് നേപ്പാള്‍.
ഇന്ത്യയ്ക്ക് സമാനമായി ചൈനയും റെയില്‍വേ വികസനത്തിനു നേപ്പാളിനെ സഹായിക്കുന്നുണ്ട്. ടിബറ്റിലെ ഗ്യുറോണിനെ നേപ്പാളുമായി ബന്ധിപ്പിക്കുന്ന 70 കിലോമീറ്റര്‍ റെയില്‍വേ പദ്ധതിയുടെ സാധ്യതാ പഠനവും ചൈന നടത്തിക്കഴിഞ്ഞു. നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന ഇടപെടുന്നതു തടയാനുമാണ് ഇന്ത്യ ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുന്നത്.

Top