യുക്രെയിന് സഹായവുമായി ഇന്ത്യ, മരുന്നുള്‍പ്പെടെയുള്ള എത്തിച്ചു നല്‍കും

ന്യൂഡല്‍ഹി: യുദ്ധം രൂക്ഷമായ യുക്രെയിന് സഹായമെത്തിക്കാന്‍ ഇന്ത്യ. മരുന്നുള്‍പ്പെടെയുള്ളവയാണ് ഇന്ത്യ എത്തിച്ചുനല്‍കുന്നത്. യുക്രെയിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

അതേസമയം, ബലാറൂസില്‍ റഷ്യയുമായി നടന്ന ചര്‍ച്ചയില്‍ ​ സമ്ബൂര്‍ണ സേനാപിന്‍മാറ്റം എന്ന നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ യുക്രെയിന്‍.

ക്രിമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണമെന്ന് യുക്രെയിന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തലും സേനാ പിന്‍മാറ്റവുമാണ് പ്രധാന ആവശ്യങ്ങളെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്‌കി ചര്‍ച്ചയ്ക്കു മുന്‍പ് അറിയിച്ചിരുന്നു.

Top