ജനസംഖ്യയുടെ കാര്യത്തില്‍ ഏഴു വര്‍ഷത്തിനിടെ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്ന് ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ജനസംഖ്യ ഏഴു വര്‍ഷത്തിനു ശേഷം ചൈനയെ കടത്തിവെട്ടുമെന്ന് ഐക്യരാഷ്ട്രസഭ.

ഐക്യരാഷ്ട്രസഭയുടെ ലോക ജനസംഖ്യാ അവലോകന റിപ്പോര്‍ട്ടാണ് ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്. 2030-ല്‍ ഇന്ത്യന്‍ ജനസംഖ്യ 150 കോടിയിലെത്തുമെന്നും യുഎന്‍ പ്രവചിക്കുന്നു.

യുഎന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സാണ് പുതിയ കണക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവില്‍ ചൈനയുടെ ജനസംഖ്യ 141 കോടിയും ഇന്ത്യയുടേത് 134 കോടിയുമാണ്. ഇത് ലോക ജനസംഖ്യയുടെ 19-18 ശതമാനം വരും.

ഇന്ത്യയുടെ ജനസംഖ്യ 2050 ആകുമ്പോഴേക്കും 166 കോടിയിലെത്തുമെന്നും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ചൈനയുടെ ജനസംഖ്യ 2030 വരെ ഒരേനില തുടരുമെങ്കിലും പിന്നീട് ഇത് സാവധാനം ഇടിയുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

Top