പാക്കിസ്ഥാന്‍ ദേശീയ ദിനാചരണ പരിപാടി; പ്രതിനിധികളെ അയക്കില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ദേശീയ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യ പ്രതിനിധികളെ അയക്കില്ല. വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ വെച്ചാണ് പരിപാടി നടക്കുന്നത്.

പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെ ക്ഷണിച്ച പാക്ക് നടപടിയില്‍ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ തീരുമാനം. സാധാരണയായി മന്ത്രിമാരെയാണ് ചടങ്ങിലേക്കുള്ള പ്രതിനിധിയായി ഇന്ത്യ അയച്ചിരുന്നത്. ഇസ്ലാമാബാദില്‍ നടക്കുന്ന പാക്ക് ദേശീയ ദിനാചരണത്തില്‍ മലേഷ്യയുടെ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.

എല്ലാ വര്‍ഷവും മാര്‍ച്ച് 23നാണ് പാക്കിസ്ഥാന്‍ ദേശീയ ദിനമായി ആചരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് 22ന് ദേശീയദിനാചരണം നടത്താന്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

Top