ഇന്ത്യ വീണ്ടും ചന്ദ്രനിലേക്ക്; 2020ല്‍ ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് ലക്ഷ്യം

ന്ദ്രനിലേക്കുള്ള ഇന്ത്യയുടെ മൂന്നാമത് ദൗത്യം 2020ല്‍ തന്നെ നടത്തുമെന്ന് സര്‍ക്കാര്‍ സ്ഥിരീകരണം. ഒരു ലാന്‍ഡറും, റോവര്‍ മാത്രമായി ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ വീണ്ടുമൊരു സോഫ്റ്റ് ലാന്‍ഡിംഗിനാണ് ശ്രമിക്കുകയെന്ന് ബഹിരാകാശ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

‘ലാന്‍ഡര്‍, റോവര്‍ മിഷന്‍ 2020ല്‍ തന്നെ നടപ്പാക്കും. ചന്ദ്രയാന്‍ 2 ഒരു പരാജയമായിരുന്നില്ല, അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ പഠിച്ചിട്ടുണ്ട്. ലോകത്തില്‍ ഒരു രാജ്യവും ആദ്യ ശ്രമത്തില്‍ വിജയിച്ചിട്ടില്ല, അമേരിക്ക പോലും പല തവണ ശ്രമിച്ചാണ് വിജയിച്ചത്. എന്നാല്‍ നമുക്ക് അത്രയധികം പരിശ്രമങ്ങളുടെ ആവശ്യം വരില്ല’, ജിതേന്ദ്ര സിംഗ്.

ചന്ദ്രയാന്‍ 2 ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായിരുന്നു. സെപ്റ്റംബര്‍ 7ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെയാണ് ഇടിച്ചിറങ്ങിയത്. വിവരം ജിതേന്ദ്ര സിംഗ് പാര്‍ലമെന്റില്‍ സ്ഥിരീകരിച്ചിരുന്നു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ ഇടംപിടിക്കുമായിരുന്നു.

യുഎസ്, മുന്‍ യുഎസ്എസ്ആര്‍, ചൈന എന്നിവരാണ് ഇതിന് മുന്‍പ് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ രാജ്യങ്ങള്‍. എന്നാല്‍ ഇതുവരെ ആരും സൗത്ത് മേഖലയില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിച്ചിട്ടില്ല. തകര്‍ന്നുവീണ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ഒരു ഇന്ത്യന്‍ എഞ്ചിനീയര്‍ നല്‍കിയ സൂചനയിലൂടെ നാസ സ്ഥിരീകരിച്ചിരുന്നു.

Top