ഏഷ്യന്‍ ഗെയിംസില്‍ ബോക്‌സിങ്ങിലും സ്‌ക്വാഷിലും മെഡലുറപ്പാക്കി ഇന്ത്യ

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസിന്റെ പതിനൊന്നാം ദിനമായ ബുധനാഴ്ച ബോക്‌സിങ്ങിലും സ്‌ക്വാഷിലും ഇന്ത്യ മെഡലുറപ്പാക്കി. ബോക്‌സിങ് ലൈറ്റ് ഫ്‌ലൈവെയ്റ്റ് 49 കിലോഗ്രാമില്‍ അമിത് കുമാറും, മിഡില്‍ വെയ്റ്റ് 75 കിലോഗ്രാമില്‍ വികാസ് കൃഷ്ണനുമാണ് മെഡലുറപ്പാക്കി സെമിയിലേക്ക് കടന്നത്.

ബോക്‌സിങ്ങിനു പിന്നാലെ സ്‌ക്വാഷിലും ഇന്ത്യന്‍ വനിതകള്‍ സെമിയില്‍ കടന്നു. ചൈനയെ 3–0ന് തകര്‍ത്ത് നാലാം വിജയം സ്വന്തമാക്കിയാണ് ദീപിക പള്ളിക്കല്‍, ജോഷ്‌ന ചിന്നപ്പ, തന്‍വി ഖന്ന എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ ടീം സെമിയിലെത്തിയത്. പൂളിലെ അവസാന മല്‍സരത്തില്‍ വ്യാഴാഴ്ച ഹോങ്കോങ്ങാണ് ഇന്ത്യയുടെ എതിരാളികള്‍.

Top