പരമ്പര നേടാൻ ഇന്ത്യ ഇന്നിറങ്ങും

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ആദ്യ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാണ്. അതുകൊണ്ട് തന്നെ ഇന്ന് വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാനാവും. ടി-20 പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഏകദിന പരമ്പര ഏതുവിധേനയും സ്വന്തമാക്കാനായാണ് ഇംഗ്ലണ്ട് ഇറങ്ങുക. എന്നാൽ, ഏകദിന പരമ്പര കൂടി സ്വന്തമാക്കി പരിമിത ഓവർ പരമ്പരകൾ നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ 110 റൺസിന് എറിഞ്ഞിട്ട് 10 വിക്കറ്റിന് ഇന്ത്യ വിജയം സ്വന്തമാക്കിയത് . തങ്ങളെ തകർത്തുകളഞ്ഞ ഇന്ത്യയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുന്ന ആതിഥേയരെയാണ് അടുത്ത കളിയിൽ കണ്ടത്. 246 നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ 146 റൺസിന് എറിഞ്ഞിട്ടു.

ഇന്ത്യൻ സമയം വൈകിട്ട് 3.30ന് മാഞ്ചസ്റ്ററിലാണ് മത്സരം.

Top