വിജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ മത്സരത്തിനായി ഇന്നിറങ്ങും

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരം ഇന്ന്. രാത്രി ഏഴുമുതല്‍ ബര്‍മിങ്ഹാമിലാണ് മത്സരം. അഞ്ചുമാസം നീണ്ട ഇടവേളയ്ക്കുശേഷം വിരാട് കോലി അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത.

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 50 റണ്‍സിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിജയം നേടിയാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും. നായകന്‍ രോഹിത് ശര്‍മയ്ക്ക് കീഴില്‍ തുടര്‍ച്ചയായ 14-ാം ട്വന്റി 20 വിജയമാണ് ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ കളിച്ചതിനാല്‍ വിശ്രമത്തിലായിരുന്ന രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരും ഇന്നത്തെ മത്സരത്തിനുണ്ടാകും.

Top