ചൈനയില്‍ നിന്ന്​ 1.5 കോടി സുരക്ഷാവസ്​ത്രം വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് 1.5 കോടി വ്യക്തി സുരക്ഷ കിറ്റുകളും 15 ലക്ഷം കോവിഡ് പരിശോധന കിറ്റുകളും ഇന്ത്യ വാങ്ങും.

സര്‍ക്കാര്‍ നേരിട്ടും സ്വകാര്യ കമ്പനികള്‍ വഴിയുമാണ് ഇവ വാങ്ങുന്നത്. ഗൗണ്‍, മാസ്‌ക്, കൈയ്യുറ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പി.പി.ഇ കിറ്റുകള്‍ക്കും പരിശോധന കിറ്റുകള്‍ക്കും ഇന്ത്യ ഓര്‍ഡര്‍ നല്‍കിയതായി ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിശ്ര ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇത്തരം ആവശ്യങ്ങള്‍ക്ക് ചൈനയെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍, ഗുണനിലവാരത്തെക്കുറിച്ച് നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമര്‍ശനത്തെ തുടര്‍ന്ന് ചൈനീസ് അധികൃതര്‍ ഇത്തരം ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലേക്കുളള വിതരണം തടയരുതെന്ന് മിസ്രി ചൈനയോട് ആവശ്യപ്പെട്ടു. ഗുണനിലവാരം ഉറപ്പാക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

Top